തൃശൂരില്‍ ഉദ്യോഗസ്ഥരും യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം

Update: 2024-04-04 06:12 GMT

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂരില്‍ ഉദ്യോഗസ്ഥരും യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം.  പൊതുസ്ഥലത്ത് പോസ്റ്ററൊട്ടിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, സബ് കളക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പൊതുസ്ഥവലത്ത് പോസ്റ്ററെന്ന് കാണിച്ച് കരി ഓയിലൊഴിച്ച് പോസ്റ്റര്‍ നശിപ്പിച്ചത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായി. 

തങ്ങളുടെ ബോര്‍ഡ് മാത്രം കരിയടിച്ചു എന്ന ആക്ഷേപവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവും നടത്തി. ഇതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കട്ടൗട്ടും ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. എന്നാല്‍ കട്ടൗട്ട് പൊതുസ്ഥലത്തല്ല, സ്വകാര്യസ്ഥലത്താണെന്ന് വാദിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൂറ്റൻ കട്ടൗട്ട് വീണ്ടും സ്ഥാപിച്ചു.  ബിജെപി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അനുവാദം ഉണ്ടെങ്കില്‍ അത് കാണിക്കാൻ ബിജെപി പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Tags:    

Similar News