സരിനെ പോലെ അല്ല സന്ദീപ്; പാർട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് ഗോവിന്ദൻ: സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനെന്ന് ടി.പി രാമകൃഷ്ണൻ

Update: 2024-11-05 05:52 GMT

ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നം ടിപി രാമകൃഷ്ണൻ പറഞ്ഞു.

സരിനെ പോലെ അല്ല സന്ദീപ്. സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തിൽ നയം മാറ്റി വരാൻ തയ്യാറായാൽ സന്ദീപിനെയും സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. പ്രസിദ്ധീകരിക്കുക മധുര പാർട്ടി കോൺഗ്രസിലാണ്. മറ്റു തീരുമാനമൊന്നും എടുത്തതായി അറിവില്ല.പാർട്ടി കോൺഗ്രസിൽ കൃത്യമായി പ്രസിദ്ധീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സന്ദീപ് ഇടത് നിലപാട് സ്വീകരിച്ചു വന്നാൽ സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സന്ദീപുമായി ഞാൻ സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല. സന്ദീപിന് പാർട്ടിയിലെടുക്കുക എളുപ്പമല്ല. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വയനാട്ടിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്.

വലിയ ഭൂരിപക്ഷത്തിന് ചേലക്കരയിൽ എൽഡിഎഫ് ജയിക്കും. പാലക്കാട് എൽഡിഎഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല. ബിജപി ദുര്‍ബമാണ്. ബിജെപിക്ക് അകത്തും പുറത്തും വിവാദമാണ്. വോട്ടെടുപ്പ് തീയതി മാറ്റിവെച്ചത് കൊണ്ട് ബിജെപിക്ക് ഉള്ളിലെ പ്രതിസന്ധി അവസാനിക്കുന്നില്ലെനും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags:    

Similar News