ജെഡിഎസിനെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നു; കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമെന്ന് കെ മുരളീധരൻ

Update: 2023-10-20 05:53 GMT

കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരൻ. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ ഈ മാനദണ്ഡത്തിൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു. 

 

Tags:    

Similar News