നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവർ: നവ കേരള സദസ്സിൽ എത്തുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി

Update: 2023-11-27 06:53 GMT

നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർട്ടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്.

ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.

കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വലിയ പരിപാടി നടത്തുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചു നടപടി എടുക്കണം. ഈ വിഷയത്തിൽ സത്വര നടപടികൾ എടുത്തു മുന്നോട്ട് പോകാണാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം അപകടങ്ങൾ അപൂർവമായി മാത്രം നടക്കുന്നതാണ്. ആളുകൾ നിൽക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. ആ കാര്യത്തിൽ പൊതുവെ നമ്മുടെ ഭാഗത്ത് അലംഭാവമുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ പലയിടത്തും പാലിക്കുന്നില്ലെന്നും ഈ നിർദ്ദേശങ്ങൾ കാലാനുസൃതമായി പുതുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News