കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ് വന്നു. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ട് തുടരുമെന്ന് അറിയിപ്പുണ്ട്. നിലവിൽ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്.
അതുപോലെ തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ മുതൽ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
അതേസമയം ഇന്നുമുതൽ മുതൽ വ്യാഴാഴ്ചവരെ തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.