ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതി; പമ്പ പോലീസ് കേസ് എടുത്തു

Update: 2024-05-19 08:31 GMT

ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതിയില്‍ പമ്പ പോലീസ് കേസ് എടുത്തു. വന്‍തുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരൻ ഉന്നയിക്കുന്ന പരാതി.

ബി.ജെ.പി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ കഴിഞ്ഞദിവസം പമ്പ പോലീസില്‍ പരാതി നല്‍കിയത്. കൂടാതെ ഇരുവരും പിരിവിനായി ക്ലോക് റൂമില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കരാറുകാരന്‍ പുറത്തുവിട്ടിരുന്നു.

ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഏതാനും ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ ബി.ജെ.പി നേതാക്കൾ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരൻ ആരോപിക്കുന്നത്. അതേസമയം, ബി.ജെ.പി നേതൃത്വം പറയുന്നത് ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ്.

Tags:    

Similar News