അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശന പരീക്ഷ: ആരോഗ്യമന്ത്രി

Update: 2024-03-02 05:53 GMT

അടുത്ത അധ്യയന വർഷംമുതല്‍ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌.

പ്രവേശനപരീക്ഷ നടത്തണമെന്ന്‌ ദേശീയ നഴ്‌സിങ് കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക്‌ നിർദേശം നല്‍കിയിട്ടുണ്ട്‌. 

കേരളം ഇതിനുള്ള നടപടികള്‍ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക്‌ അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്‌.

നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗണ്‍സില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയില്‍നിന്ന്‌ അഭിപ്രായം സ്വീകരിക്കും.

നിലവില്‍ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളില്‍ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്‌. രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷ വഴിയാണ്‌ ബിഎസ്‌സി പ്രവേശനം നടത്തുന്നത്‌.

Tags:    

Similar News