രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പീഡനപരാതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

Update: 2024-09-04 11:28 GMT

ബംഗാളി നടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ചുമത്തിയ വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയെന്ന് സർക്കാർ. പ്രോസിക്യൂഷൻ നിലപാട് ഹൈക്കോടതി അം​ഗീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹരജി തീർപ്പാക്കി.

15 വർഷങ്ങൾക്ക് മുമ്പുള്ള കേസാണ്, അതിനാൽ ഇതിന് പിന്നിൽ ​ഗൂഢതാത്പര്യങ്ങളുണ്ടാകുമെന്ന് രഞ്ജിത്ത് കോടതിയിൽ വാദിച്ചു. 2009ലെ സംഭവമായതിനാൽ അന്ന് ഈ കേസിന് ജാമ്യം ലഭിക്കുമായിരുന്നുവെന്നും രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Tags:    

Similar News