ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം, ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

Update: 2024-10-28 09:14 GMT

രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നു. രാജ്യത്ത് ഭയവും വിദ്വേഷവും പടർത്തുന്നത് എങ്ങനെയെന്നറിയാം. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി നയങ്ങൾ മാറ്റുന്നു. കർഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മയെ കണ്ട സന്തോഷവും പ്രിയങ്ക പങ്കുവച്ചു. ത്രേസ്യാമ്മ കെട്ടിപ്പിടിച്ചപ്പോൾ സ്വന്തം അമ്മ കെട്ടിപ്പിടിച്ചതുപോലെയാണ് തോന്നിയതെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ എനിക്കൊരു അമ്മയെ തന്നു. ത്രേസ്യാമ്മ കൊന്ത തന്നപ്പോൾ 19 വയസിലെ കാര്യം ഓർമ്മ വന്നു. എന്റെ പിതാവ് മരിച്ചപ്പോ മദർ തെരേസ എന്നെ കാണാൻ വന്നു. അവർ എന്റെ തലയിൽ കൈ വെച്ചു. ത്രേസ്യ കൊന്ത നൽകിയ പോലെ അന്നെനിക്ക് അവർ കൊന്ത തന്നു. അന്ന് മദർ തെരേസ അവരുടെ കൂടെ ചെന്ന് പ്രവർത്തിക്കാൻ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഞാൻ സിസ്റ്റേർസ് ഓഫ് ചാരിറ്റിയിൽ പ്രവർത്തിക്കാൻ പോയി.കൊച്ചു കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിച്ചാണ് ഞാൻ തുങ്ങിയത്. പ്രവർത്തിക്കുമ്പോൾ കഷ്ടപാടും ദുഃഖവും എനിക്ക് മനസ്സിലായി. ചൂരൽമല ദുരന്തത്തിന് ശേഷം ഞാൻ സഹോദരനൊപ്പം ഇവിടെയെത്തിയിരുന്നു. വയനാട്ടിലെ ജനതയെ സഹായിക്കാൻ സമൂഹം എങ്ങനെയാണ് എത്തിയതെന്ന് എനിക്ക് മനസ്സിലായി.

മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടിട്ടില്ല. ഇവിടുത്തെയാളുകൾ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ്. എല്ലാവരും സൗഹൃദത്തോടെ ജീവിക്കുന്ന നാടാണിത്. തുല്യതയിൽ വിശ്വസിക്കുന്നവർ. കേരളത്തിലെ ജനങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിൽ വിശ്വസിക്കുന്നവരാണ്. വയനാട്ടിലെ ജനപ്രതിനിധിയാകുന്നതിലൂടെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി മാറും. നിങ്ങൾ എന്നെ തെരഞ്ഞെടുത്താൽ അതെനിക്ക് ലഭിക്കുന്ന ആദരവാകും....പ്രിയങ്ക കൂട്ടിച്ചേർത്തു.

Tags:    

Similar News