അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് തിരുവഞ്ചൂർ, പാലക്കാട്ടെ വിമർശനങ്ങൾ ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ല

Update: 2024-10-22 05:30 GMT

പി വി അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്‌കോപ്പുണ്ട്. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കണമെന്നും അൻവർ മാനസികമായ ഒരു തീരുമാനമാണ് ആദ്യം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

അതേസമയം പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിലവിലെ എല്ലാ വിവാദങ്ങളും കോൺഗ്രസിന് അനുകൂലമായി വരും. എല്ലാ സംഭവങ്ങൾക്കും ഒടുവിൽ പാർട്ടി ജയിക്കും. പാർട്ടിക്കുള്ളിൽ എതുർപ്പുകൾ ഉള്ളവർ പുറത്തുപോയി കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരി അല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിക്ക് അകത്ത് പറഞ്ഞ് തീർക്കേണ്ടതാണ് പ്രശനങ്ങൾ. പാർട്ടിയിൽ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി നിർണയം അടക്കം നടത്തിയിട്ടുള്ളത്. ആ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News