കോഴിക്കോട്ട് നിന്നുള്ള 2 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

Update: 2024-09-16 04:40 GMT

സാങ്കേതിക തകരാർ മൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്‌സ് 393 കോഴിക്കോട് - കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്.

സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Tags:    

Similar News