യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ്: കെ ബി ഗണേഷ് കുമാർ
കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയർത്തുകയാണ് ലക്ഷ്യം.
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് പറഞ്ഞ ഗണേഷ്കുമാർ ഡ്രൈവിംഗ് സ്കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചതോടെ ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെയാണ്.
ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുക.