സംസ്ഥാനത്ത് എ.ഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങിയശേഷം വാഹനാപകടങ്ങൾ കുറഞ്ഞതായി മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണിൽ 3714 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ജൂണിൽ 1278. അപകട മരണങ്ങളിലും കുറവുണ്ട്. 2022 ജൂണിൽ 344. കഴിഞ്ഞ ജൂണിൽ 140. പരിക്കേറ്റവരുടെ എണ്ണം യഥാക്രമം 4172, 1468.ജൂൺ 5 മുതൽ ജൂലായ് 3 വരെ 20,42,542 വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും 1,28,740 എണ്ണമാണ് മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ചത്. തപാൽ മുഖേന ചെലാൻ അയച്ചത് 1,04,063. ഹെൽമെറ്റ് ധരിക്കാത്ത കേസുകളാണ് കൂടുതൽ- 73887. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ആഗസ്റ്റ് അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. ഇതിനായി മൊബൈൽ ആപ്പ് സജ്ജമാക്കും.