നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് , അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Update: 2023-10-11 06:20 GMT

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കൂടാതെ തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല.ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിൻ്റെ നിലപാട്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് വിധി റദ്ദാക്കണമെന്നും ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News