മോഷണക്കുറ്റം ചുമത്തപ്പെട്ട നാലു പേരുടെ കൈ പരസ്യമായി വെട്ടിമാറ്റി താലിബാന്റെ ശിക്ഷ നടപ്പാക്കല്‍. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിന്റെ മുന്നില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്.
മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചതായും ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. കുറ്റവാളികളെ 35-39 തവണയാണ് ചാട്ടയടിച്ചതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സയീദ് പറഞ്ഞു.
അംഗഛേദം വരുത്തുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ താലിബാനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.