സ്വവർ​ഗ വിവാഹത്തിന് തായ്‌ലാന്‍ഡില്‍ അനുമതി; നിയമം പ്രാബല്യത്തിൽ വന്നു

Update: 2025-01-23 07:54 GMT

തായ്‌ലാന്‍ഡില്‍  സ്വവർ​ഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു. സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ നിയമപരമായി നിരവധി സ്വവർ​ഗ ദമ്പതികൾ വിവാഹിതരായി. തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി, വിവാഹ സർട്ടിഫിക്കറ്റ് കൈമാറി.

ദശകങ്ങളോളം ഞങ്ങൾ പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു. ഇതോടെ തായ്‌വാനും നേപ്പാളിനും ശേഷം സ്വവർ​ഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്‌ലൻഡ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കും.

കൂടാതെ ട്രാൻസ്‌ജെൻഡറുകൾക്ക് വിവാഹം കഴിക്കാനും നിയമം അനുവ​ദിക്കും. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും നൽകും. നിയമപ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി.

കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്‌കോൺ അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു. 

Tags:    

Similar News