5 വിദേശികളുമായി പോയ ഹെലികോപ്റ്റർ തകർന്നു; അപകടം എവറസ്റ്റ് കൊടുമുടിക്ക് സമീപം

Update: 2023-07-11 11:38 GMT

സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് തകർന്നത്. സ്വകാര്യ വ്യക്തിയുടേതാണ് തകർന്ന ഹെലികോപ്റ്റർ . നേപ്പാളിലെ ലംജുരയിലാണ് തകർന്ന് വീണത്. ഈ പ്രദേശത്തുള്ള ഗ്രാമവാസികളാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാർ അഞ്ച് പേരും മെക്‌സിക്കൻ പൗരന്മാരാണ്. എന്നാൽ ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സീനിയർ ക്യാപ്റ്റൻ ചേത് ബി ഗുരുങ്ങാണ് പൈലറ്റ്. ലംജുര ചുരത്തിൽ എത്തിയപ്പോൾ ഹെലികോപ്റ്ററിൽ നിന്ന് 'ഹലോ'എന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം

Tags:    

Similar News