സുഡാനിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു; 388 പേരെ മോചിപ്പിച്ചെന്ന് ഫ്രാൻസ്

Update: 2023-04-24 11:50 GMT

സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ അധികാരത്തിനായുള്ള പോരാട്ടം രണ്ടാം ആഴ്‌ചയിലും രൂക്ഷം. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഫ്രാൻസ് അറിയിച്ചു. സംഘർഷമേഖലയിൽ നിന്ന് ഇന്ത്യക്കാരുൾപ്പെടെ 28 രാജ്യങ്ങളിലെ 388 പേരെയാണ് ഒഴിപ്പിച്ചത്. രണ്ട് സൈനികവിമാനങ്ങളിലായാണ് രക്ഷാദൗത്യം നടത്തിയതെന്നും ഫ്രാൻസ് അറിയിച്ചു. 

സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സുമേധ പടക്കപ്പൽ പോർട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലും സജ്ജമാക്കി നിർത്തിയിട്ടുണ്ട്. സുഡാനിൽനിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിട്ടുണ്ട്. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണു സൗഹൃദരാഷ്ട്രങ്ങളുടെ പൗരന്മാരെക്കൂടി സൗദി രക്ഷപ്പെടുത്തിയത്. 157 പേരെയാണ് സുഡാനിൽനിന്ന് യുദ്ധക്കപ്പലിൽ ജിദ്ദയിലെത്തിച്ചത്. ഇതിൽ 91 പേർ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 66 പേർ. 

ജനത്തെ അക്ഷരാർഥത്തിൽ വീടുകളിൽ തടവിലാക്കിയുള്ള ആക്രമണമാണ് സുഡാനിൽ അരങ്ങേറുന്നത്. എങ്ങും സ്ഫോടന ശബ്ദവും പുകയും നിറയുന്നു. ഊർജം, വെള്ളം, അവശ്യസാധനങ്ങൾ എന്നിവ ലഭ്യമല്ലാത്തതിനാൽ ജനം ദുരിതത്തിലാണ്. ഒട്ടേറെപ്പേർ നഗരം വിട്ടു ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുന്നു. വീട് ഉപേക്ഷിച്ച് പലായനം ചെയ്ത ഒട്ടേറെപ്പേർ പോരാട്ട മേഖലയിൽ കുടുങ്ങിയിട്ടുണ്ട്. അയൽരാജ്യമായ ചാഡിലേക്കും അഭയാർഥി പ്രവാഹമുണ്ട്.

Similar News