വീണ്ടും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ആമസോണ്‍; 2300 പേര്‍ക്കുകൂടി നോട്ടീസ് അയച്ചു

Update: 2023-01-19 12:15 GMT

ആമസോണിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയ ആമസോണ്‍ ഇപ്പോഴിതാ 2,300 ജീവനക്കാര്‍ക്ക് കൂടി നോട്ടീസ് അയച്ചുവെന്നാണ് വിവരങ്ങള്‍.

യു.എസിലെ തൊഴില്‍ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുന്‍പ് പിരിച്ചുവിടല്‍ ബാധിക്കുന്ന ജീവനക്കാരെ ഇക്കാര്യം അറിയിച്ചിരിക്കണം. യു.എസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഒടുവിലത്തെ പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 മാര്‍ച്ച് മുതല്‍ കമ്പനി പിരിച്ചുവിടല്‍ ആരംഭിക്കും. ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരാണുള്ളത്.

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പിന്നീട് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചത്. പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്നും ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നതില്‍ ഇന്ത്യക്കാരുമുണ്ടാകും. ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍. ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരങ്ങള്‍.

Similar News