യുഎസിൽ വിമാനസർവീസുകൾ പുനരാരംഭിച്ചു തുടങ്ങി; സൈബർ ആക്രമണത്തിന് തെളിവില്ല

Update: 2023-01-12 03:41 GMT

യുഎസിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി. ഇന്നലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെയാണ് യുഎസിലെ വ്യോമയാന മേഖല സ്തംഭിച്ചത്.

സാങ്കേതിക തകരാറിനെത്തുടർന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ അറിയിച്ചു. ഈ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിവരം. സെപ്റ്റംബർ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

യുഎസ് സമയം ബുധനാഴ്ച പുലർച്ചെ 2നു ശേഷമാണു പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടിരുന്നു.

 

Similar News