കുട്ടികള്‍ക്ക് പൊതുവേ താല്‍പര്യം ഇല്ലാത്ത ഒരു പച്ചക്കറി ആണ് കോവയ്ക്ക. എങ്ങനെയൊക്കെ കോവയ്ക്ക ഉണ്ടാക്കി കൊടുത്താലും കുറ്റവും കുറവും കണ്ടെത്തി കഴിക്കാതെ പോകുന്ന പതിവ് പല വീടുകളിലും ഉണ്ടാകും. ചില കുട്ടികള്‍ക്ക് കോവയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യമായിരിക്കും. എന്നാല്‍ കോവയ്‌ക്കോടുള്ള ആ ദേഷ്യം മാറ്റാന്‍ ഒരു വിദ്യയുണ്ട്.
ഇനി കോവയ്ക്ക മതി എന്ന് കുട്ടികളെ കൊണ്ടും മുതിര്‍ന്നവരെ കൊണ്ടും പറയിപ്പിക്കാന്‍ കഴിയുന്ന ഒരു റെസിപ്പിയാണ് പറയാന്‍ പോകുന്നത്. കോയ്ക്ക ഫ്രൈ അത്രയും ടേസ്റ്റിയാണ്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന ടേസ്റ്റ്.
ആവശ്യമായ ചേരുവകള്‍
കോവയ്ക്ക -1/2 kg
കാശ്മീരി ചില്ലി -1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി -1/2ടീ സ്പൂണ്‍
സവാള -1 മീഡിയം
ചില്ലി ഫ്‌ലേക്‌സ് 11/2 ടീ സ്പൂണ്‍
ഉള്ളി-10 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തില്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്ന പോലെ കഷണങ്ങളാക്കുക. അതുപോലെ തന്നെ സവാളയും നുറുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. അടുത്തതായി ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ ശേഷം കറിവേപ്പില, ചതച്ചെടുത്ത ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കുക. എന്നിട്ട് അതിലേക്ക് ഉണക്കമുളക് ചതച്ചത് ചേര്‍ത്തിളക്കുക. ശേഷം കോവക്ക ചേര്‍ത്ത് മെഴുക്കുപുരട്ടി തയ്യാറാക്കാം.