പായസം ഇല്ലാതെ എന്ത് സദ്യ!; ഓണത്തിന് തയാറാക്കാം മാമ്പഴ പ്രഥമൻ, ചക്ക വരട്ടി പ്രഥമൻ

Update: 2024-09-07 08:52 GMT

ഓണത്തിനു വീട്ടുകാർക്കും അതിഥികൾക്കും വിളമ്പാൻ ചില പായസങ്ങൾ പരിചയപ്പെടു.

  • മാമ്പഴ പ്രഥമൻ

ചേരുവകൾ

മാമ്പഴം പഴുത്തത് - 1/2 കിലോ

ശർക്കര - 3 1/2 കിലോ

കടലപ്പരിപ്പ് വേവിച്ചത് - 1/2 കപ്പ്

തേങ്ങാപ്പാൽ - 2 തേങ്ങയുടെ, ഒന്നാം പാൽ, രണ്ടാം പാൽ

നെയ്യ് - 4 ടീസ്പൂൺ

അണ്ടിപ്പരിപ്പ് - 1/4 കപ്പ്

കിസ്മിസ് - 1/4 കപ്പ്

ജീരകപ്പൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ മാങ്ങ ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇതിൽ ശർക്കര കട്ടിയാക്കി ഉരുക്കി അരിച്ചത് ചേർത്തിളക്കി വരട്ടുക. രണ്ടാംപാൽ ചേർത്ത് തിളപ്പിച്ച് വേവിച്ച കടലപ്പരിപ്പ് ചേർക്കുക. ഒന്നാം പാൽ ഒഴിച്ച് അടുപ്പിൽ നിന്നു വാങ്ങുക. നെയ്യിൽ അണ്ടിപ്പരിപ്പ്, കിസ്മിസ് വറുത്ത് ചേർക്കുക. ജീരകപ്പൊടി ചേർത്തിളക്കുക.

  • ചക്ക വരട്ടി പ്രഥമൻ

ചേരുവകൾ

ചക്ക വരട്ടിയത് - 2 കപ്പ്

ചൗവ്വരി വേവിച്ചത് - 1 കപ്പ്

നെയ്യ് - 2 ടേബിൾ സ്പൂൺ

കിസ്മിസ്, അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ വീതം

ഏലയ്ക്കാപ്പൊടി - പാകത്തിന്

തേങ്ങ - 2 എണ്ണം

തയാറാക്കുന്ന വിധം

ചെറുതായി മുറിച്ച ചക്ക പാകത്തിന് ശർക്കരയും ചുക്കുപൊടിയും ചേർത്ത് വരട്ടി എടുക്കുക. ഇതിൽ നിന്നും രണ്ട് കപ്പ് എടുത്ത് ചൂടായ ഉരുളിയിലിട്ട് അതിലേക്കു വേവിച്ചെടുത്ത ചൗവ്വരിയും (അഞ്ച് മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം) തേങ്ങയുടെ മൂന്നാം പാൽ ഒരു കപ്പ് ഒഴിച്ചിളക്കുക. ശേഷം രണ്ടര കപ്പ് ചേർത്ത് അത് കുറച്ച് നേരം വറ്റാൻ അനുവദിക്കുക. ശേഷം ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി വാങ്ങുക. ഏലയ്ക്കാപ്പൊടി വിതറുക. നെയ്യ് ചൂടാക്കി കിസ്മിസും അണ്ടിപരിപ്പും വറുത്ത് കോരി പായസം അലങ്കരിക്കുക.

Tags:    

Similar News