അടുക്കളയില്‍ ഈ അഞ്ചു കാര്യങ്ങള്‍ക്കായി ഒരിക്കലും നാരങ്ങ ഉപയോഗിക്കരുത്

Update: 2024-08-02 11:00 GMT

നാരങ്ങ മികച്ച അണുനാശിനിയാണ്. അടുക്കള വൃത്തിയാക്കാന്‍ പലരും നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും നാരങ്ങ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. അടുക്കളയില്‍ താഴെപ്പറയുന്ന അഞ്ചു കാര്യങ്ങള്‍ക്കായി നാരങ്ങ ഉപയോഗിക്കരുത്.

മാര്‍ബിള്‍, ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍

മാര്‍ബിള്‍, ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍ ഏതൊരു അടുക്കളയ്ക്കും ചാരുത നല്‍കുന്നു. എന്നാല്‍ നാരങ്ങാനീര് പോലുള്ള അസിഡിറ്റി ക്ലീനറുകള്‍ ഉദ്യേശിച്ച ഫലം നല്‍കില്ലെന്നു മാത്രമല്ല, പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ തിളക്കും കുറയ്ക്കും. പിന്നീട് ഈ നിറം തിരികെ കിട്ടുകയുമില്ല.

കാസ്റ്റ് അയണ്‍ പാത്രങ്ങള്‍

കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ ഒരിക്കലും നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കരുത്. തുരുമ്പു പിടിക്കാതിരിക്കാനുള്ള പാത്രത്തിന്റെ സംരക്ഷിതപാളി നാരങ്ങ തകരാറിലാക്കും. സോഫ്റ്റ് ബ്രഷും ചൂടുവെള്ളവും ഉപയോഗിക്കുക. സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

കത്തികള്‍

നാരങ്ങ ഉപയോഗിച്ചു കത്തികള്‍ വൃത്തിയാക്കുന്നത് പലരും ആവര്‍ത്തിച്ചു ചെയ്യുന്നതാണ്. എന്നാല്‍ ഇതു കത്തി കേടുവരുത്തും. നാരങ്ങയ്ക്കു പകരം വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിക്കുക. തുരുമ്പെടുക്കാതിരിക്കാന്‍ ഉടന്‍ ഉണക്കുക. ഇത് നിങ്ങളുടെ കത്തികള്‍ പുതുമയുള്ളതായി നിലനിര്‍ത്തും.

തടികൊണ്ടുള്ള പാത്രങ്ങള്‍

മരത്തിന്റെ കട്ടിംഗ് ബോര്‍ഡുകളും സ്പൂണ്‍, തവികളും നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്താല്‍ അവ വരണ്ടതാകുകയും വിള്ളലുണ്ടാകുകയും ചെയ്യും. വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ചുവേണം തടികൊണ്ടുള്ള അടുക്ക ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍.

അലുമിനിയം പാത്രങ്ങള്‍

അലുമിനിയം പാത്രങ്ങള്‍ മോടിയുള്ളവയാണ്. പക്ഷേ നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ദോഷകരമാണ്. നിറം മാറുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനും കാരണമാകും. ഉപരിതലത്തില്‍ ചെറിയ ദ്വാരങ്ങള്‍ പോലും ഉണ്ടാകാംം. പാടുകള്‍ നീക്കം ചെയ്യാന്‍ ഒരു സ്‌പോഞ്ചും ഡിഷ് സോപ്പും ഉപയോഗിക്കുക.

Tags:    

Similar News