രുചിയുടെ കാര്യത്തിൽ ഈ റൈസ് മുന്നിലാണ് എന്ന് കഴിച്ച് നോക്കിയാൽ പറയും. അത്രക്കും ടേസ്റ്റ് ആണ് ഈ തേങ്ങാപാൽ ചേർത്ത് ഉണ്ടാക്കുന്ന റൈസ്.
വേണ്ട ചേരുവകൾ
ബിരിയാണി അരി
തേങ്ങാപ്പാൽ – 2 തേങ്ങയുടെ പാൽ ( ഒന്നാം പാൽ ലും രണ്ടാംപാൽ)
നെയ്യ്
പട്ട,ഗ്രാമ്പു
ഉണക്ക മുന്തിരി,അല്പം ബദാം- ഒരു പിടി
സവാള – ഒരു വലുത്
ജിഞ്ചർ ഗാർലിക് പേസ്റ്റ്
ഉപ്പ് -ആവശ്യത്തിന്
മല്ലിയില- ഒരു പിടി
തക്കാളി -1
പച്ചമുളക് -2
ആദ്യം തന്നെ ഒരു വലിയ തേങ്ങ ചിരകി അതിന്റെ പാൽ പിഴിഞ്ഞെടുത്ത് മാറ്റി വെയ്ക്കുക. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി കഴിയുമ്പോൾ പട്ട,ഗ്രാമ്പു തുടങ്ങിയ മസാല ഐറ്റംസും ഇടണം. ഉണക്ക മുന്തിരി,അല്പം ബദാം എന്നിവ കൂടി നെയ്യിലേക്ക് ചേർക്കാം.
ശേഷം ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞെടുത്തതും,ഒരു പിടി അളവിൽ മല്ലിയിലയും, അല്പം ജിഞ്ചർ ഗാർലിക് പേസ്റ്റും ആ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്തുവച്ച തേങ്ങാപ്പാൽ കുക്കറിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ അളവിൽ നെയ്യും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കുക.
ഇത് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വെച്ച ബിരിയാണി അരി കൂടി ചേർത്ത് മുകളിൽ തക്കാളി നീളത്തിൽ അരിഞ്ഞതും പച്ചമുളകും ചേർത്ത് അടച്ചുവെച്ച് വേവിക്കാം. കുക്കറിന്റെ ചൂട് മാറിയ ശേഷം റൈസ് ഇളക്കിയെടുത്ത് വിളമ്പാവുന്നതാണ് . വ്യത്യസ്ത രുചിയിലുള്ള ഒരു റൈസ് ആയിരിക്കും ഇത്