മഴക്കാലമാണ്... എലിപ്പനി സൂക്ഷിക്കണം

Update: 2024-05-23 07:54 GMT

മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി മ​ലി​ന​ജ​ല​വു​മാ​യോ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യോ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്കേ​ണ്ട​താ​ണ്. ആ​രം​ഭ​ത്തി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ നി​ന്നും മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും.

തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ എ​ലി, അ​ണ്ണാ​ന്‍, പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യു​ടെ മൂ​ത്രം, വി​സ​ര്‍​ജ്യം മു​ത​ലാ​യ​വ ക​ല​ര്‍​ന്ന വെ​ള്ള​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന​തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ കൂ​ടി​യോ ക​ണ്ണ്, മൂ​ക്ക്, വാ​യ വ​ഴി​യോ രോ​ഗാ​ണു മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​ന പെ​ട്ടെ​ന്നു​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, പ​നി​യോ​ടൊ​പ്പം ചി​ല​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​റ​യ​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍.

മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ വ്യ​ക്തി സു​ര​ക്ഷാ ഉ​പാ​ധി​ക​ളാ​യ ക​യ്യു​റ, മു​ട്ട് വ​രെ​യു​ള്ള കാ​ലു​റ, മാ​സ്‌​ക് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. വെ​ള്ള​ത്തി​ലി​റ​ങ്ങി​യാ​ല്‍ കൈ​യ്യും കാ​ലും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കേ​ണ്ട​താ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ക​ളി​ക്കാ​നോ കു​ളി​ക്കാ​നോ പാ​ടി​ല്ല. എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന കാ​ല​യ​ള​വി​ല്‍ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ര​മാ​വ​ധി ആ​റാ​ഴ്ച​ത്തേ​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ക്ക​ണം. സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കണം. എ​ലി​പ്പ​നി​യു​ടെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ ഡോക്ടറെ കാണണം.

Tags:    

Similar News