പുറംവേദന നിസാരമല്ല; ശ്രദ്ധിച്ചാൽ ഒഴിവാക്കാം

Update: 2024-06-28 12:13 GMT

അ​സ്വ​സ്ഥ​ത​യും അ​സ​ഹ്യ​മാ​യ വേ​ദ​ന​യും ഉ​ണ്ടാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് പു​റം​വേ​ദ​ന. പു​റം​വേ​ദ​ന​യു​ടെ തീ​വ്ര​ത വി​വ​രി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. ഇ​പ്പോ​ള്‍ പു​റം​വേ​ദ​ന ധാരാളം പേരിൽ കണ്ടുവരാറുണ്ട്. പുറംവേദനയ്ക്കുള്ള കാ​ര​ണ​ങ്ങ​ള്‍ അ​വ​ര​വ​ര്‍ ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ള​ഞ്ഞു​തി​രി​ഞ്ഞു​ള്ള ഇ​രി​പ്പ്, പൊ​ണ്ണ​ത്ത​ടി, കൂ​ടു​ത​ല്‍ പ​തു​പ​തു​പ്പു​ള്ള മെ​ത്ത, ചാ​രു​ക​സേ​ര, കൂ​ടു​ത​ല്‍ ഉ​യ​ര​മു​ള്ള ത​ല​യി​ണ, ടൂ​വീ​ല​റി​ലും ത്രീ​വീ​ല​റി​ലും കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യു​ക എ​ന്നി​വ​യെ​ല്ലാം പു​റം​വേ​ദ​ന​യു​ടെ കാ​ര​ണ​ങ്ങ​ളാ​ണ്.

ക​സേ​ര​യി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ പ​ല​രും മു​ന്‍​പോ​ട്ട് വ​ള​ഞ്ഞ് ഇ​രി​ക്കു​ന്ന​താ​യാ​ണ് കാ​ണാ​റു​ള്ള​ത്. ക​സേ​ര​യി​ല്‍ വ​ള​ഞ്ഞി​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ന​ട്ടെ​ല്ല് വ​ള​ച്ച് മേ​ശ​മേ​ല്‍ കൈ​വെ​ച്ച് ഇ​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ധാ​രാ​ള​മാ​ണ്. ഓ​ഫീ​സി​ന​ക​ത്തും പു​റ​ത്തും ജോ​ലി ചെ​യ്യു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രും ക​സേ​ര​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ ക​ഴി​യു​ന്ന​തും ന​ട്ടെ​ല്ല് വ​ള​യ്ക്കാ​തെ നി​വ​ര്‍​ന്ന് ഇ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​ങ്ങ​നെ ഇ​രി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്നു​വെ​ങ്കി​ല്‍ കു​ഷ്യ​ൻ‍ ഉ​പ​യോ​ഗി​ച്ചു​നോ​ക്കാം.

വ​ള​ഞ്ഞും തി​രി​ഞ്ഞും ഒ​രേ പൊ​സി​ഷ​നി​ല്‍ തു​ട​ര്‍​ച്ച​യാ​യി കു​റേ​സ​മ​യം ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ പു​റ​ത്തെ പേ​ശി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ധ്വാ​ന​ഭാ​രം ഉ​ണ്ടാ​വു​ക​യും അ​തി​ന്‍റെ ഫ​ല​മാ​യി ന​ട്ടെ​ല്ലി​നു ന​ല്‍​കേ​ണ്ട താ​ങ്ങ് വേ​ണ്ട​രീ​തി​യി​ല്‍ ന​ല്‍​കാ​ന്‍ ഈ ​പേ​ശി​ക​ള്‍​ക്ക് ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​രി​ല്‍ പു​റം​വേ​ദ​ന ഉ​ണ്ടാ​കാ​റു​ള്ള​ത് ഇ​ങ്ങ​നെ​യാ​ണ്.

പു​റം​വേ​ദ​ന അ​ക​റ്റി നി​ര്‍​ത്താ​ന്‍ സ്ത്രീ​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നി​ലം തൂ​ത്തു​വാ​രു​മ്പോ​ഴും ത​റ തു​ട​യ്ക്കു​മ്പോ​ഴും പാ​ത്ര​ങ്ങ​ള്‍ ക​ഴു​കു​മ്പോ​ഴും തു​ണി ന​ന​യ്ക്കു​മ്പോ​ഴും കൂ​ടു​ത​ല്‍ സ്ത്രീ​ക​ളും കാ​ര്യ​മാ​യി അ​ക​ത്തേ​ക്ക് വ​ള​യാ​റു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ ന​ന്നാ​യി കു​നി​ഞ്ഞാ​ണ് ഈ ​ജോ​ലി​ക​ള്‍ ചെ​യ്യാ​റു​ള്ള​ത്. ഇ​ങ്ങ​നെ വ​ള​ഞ്ഞ രീ​തി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തും പു​റ​ത്തെ പേ​ശി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ധ്വാ​ന​ഭാ​രം വ​രു​ത്തി​വ​യ്ക്കു​ന്ന​തു പു​റം​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കും.

Tags:    

Similar News