സ്വകാര്യ മേഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി ദി വ്യൂ ഹോസ്പിറ്റലിൽ നടന്നു

Update: 2023-05-30 08:25 GMT

ആദ്യ റോബോട്ടിക് സർജറി ഖത്തറിലെ, ദി വ്യൂ ഹോസ്പിറ്റലിൽ വിജയകരമായി നടന്നു. സ്വകാര്യ മേഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറിയാണ് ഇവിടെ നടന്നത്.  ബാരിയാട്രിക് & ജനറൽ സർജറിയിൽ കൺസൾട്ടന്റ് ഡോക്ടർ സലാമി സഅദി,  ആണ് ഈ പ്രൊസീജറിനു നേതൃത്വം വഹിച്ചത്. "റോബോട്ടിക് അസിസ്റ്റഡ് റൈറ്റ് ഇൻഗ്വിനൽ ഹെർണിയ റിപ്പയർ മെഷ് ഉപയോഗിച്ച് - TAPP ടെക്നിക്ക്" ആയിരുന്നു റോബോട്ടിക് സര്ജറിയിലൂടെ നടത്തിയ നടപടിക്രമത്തിന്റെ പേര്. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ ശസ്ത്രക്രിയക്ക് ശേഷമുള്ള വേദനകളും അതുപോലെ ഏർലി ആംബുലഷനും സഹായിക്കുന്നു.റോബോട്ടിക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഉപയോഗത്തിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി, ഹയർ ടെക്സ്റ്ററിറ്റി നൽകുന്നു. ലോകത്തിലെ ആദ്യ റോബോട്ടിക് സർജറി സ്‌പെയിനിലാണ് നടന്നത്. ഇത് മൂലം രോഗികൾക് വേദന കുറഞ്ഞ നടപടിക്രമവും, അതോടൊപ്പം അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തും. 


Tags:    

Similar News