അഹല്യ എക്സ്ചേഞ്ച് വിന്റർ പ്രമോഷൻ ഏപ്രിൽ 20 വരെ; തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ

Update: 2023-04-06 13:19 GMT

അഹല്യ എക്സ്ചേഞ്ച് വിന്റർ പ്രമോഷൻ ആരംഭിച്ചു. ഏപ്രിൽ 20 വരെയാണ് പ്രൊമോഷൻ. പ്രൊമോഷൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും. 10 ലക്ഷ്വറി എസ്യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ.

കൂടാതെ ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അര കിലോഗ്രാം സ്വർണവും 100 വിജയികൾക്ക് ഒരു പവൻ, അരപവൻ സ്വർണ്ണ സമ്മാനങ്ങളും നൽകും. മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ ഏറ്റവും മികച്ച മണി എക്‌സ്‌ചേഞ്ചുകളിലൊന്നാണ് അഹല്യ എക്‌സ്‌ചേഞ്ച്. 1996-ൽ ആരംഭിച്ച അഹല്യ എക്‌സ്‌ചേഞ്ചിന് നിലവിൽ യുഎഇയിൽ ഉടനീളം 30 ശാഖകളുണ്ട്.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ അഹല്യക്ക് മകിച്ച പ്രചാരമാണുള്ളതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Tags:    

Similar News