ദുബൈയിൽ ഇനി വിശപ്പില്ല ; സൗജന്യ ബ്രെഡ്‌ മെഷീനുകൾ സ്ഥാപിച്ചു

Update: 2022-09-18 05:12 GMT

 മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യവും, ചിലവറിയ അവശ്യവുമായ "ഭക്ഷണം"ലഭിക്കാതെ ഇനിയൊരാളും യു എ ഈ യിൽ വിശന്നിരിക്കുകയില്ല.

നിർധന കുടുംബങ്ങളെയും തൊഴിലാളികളെയും സൗജന്യ ബ്രെഡ് നൽകി സഹായിക്കാൻ ലക്ഷ്യമിട്ടുള്ള 'എല്ലാവർക്കും അപ്പം' സംരംഭം ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ (എഎംഎഎഫ്) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസി (എംബിആർജിസിഇസി) ശനിയാഴ്ച പ്രഖ്യാപിച്ചു.പൊതുജനങ്ങളുടെ പങ്കാളിതത്തോടെ തുടരുന്ന ഈ സംരംഭത്തിലേക്ക് സംഭാവനകൾ നൽകാൻ കഴിയും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതി.ദിവസത്തിൽ വിവിധ സമയങ്ങളിലായിരിക്കും ബ്രെഡ് നൽകുക.

യുഎഇയിൽ ആരും വിശന്ന് ഉറങ്ങുകയില്ല എന്ന് കോവിഡ്19ന്‍റെ ആദ്യ കാലങ്ങളിൽ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ഔട്ട്‌ലെറ്റുകളിൽ വിന്യസിച്ചിരിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് ഫ്രഷ് ബ്രെഡ് നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയുടെ ഭാഗമായി മുൻകൂട്ടി പ്രോഗ്രാം ചെയ്ത യന്ത്രങ്ങൾ ബ്രെഡ് തയാറാക്കുകയും സൗജന്യമായി നൽകുകയുമാണ് ചെയ്യുന്നത്.

പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതിക്കായി ഫണ്ട് കണ്ടെത്തുന്നത്. ദുബായ് നൗ ആപ്പ് വഴി സംഭാവനകൾ നൽകാം. അല്ലെങ്കില്‍ 10 ദിർഹം സംഭാവനയ്‌ക്ക് 3656, 50 ദിർഹം നൽകാൻ 3658, 100 ദിർഹം നൽകാൻ 3659, 500 ദിർഹം നൽകാൻ 3679, നമ്പരുകളിലേയ്ക്ക് എസ്എംഎസ് ചെയ്യുക. കൂടാതെ, MBRGCEC-യുടെ വെബ്‌സൈറ്റ് വഴിയും സംഭാവന നൽകാം. കൂടുതൽ വിവരങ്ങൾക്ക് info@mbrgcec.ae എന്ന ഇ-മെയിൽ വഴിയോ +97147183222 എന്നതിലെ ഫോൺ വഴിയോ സംരംഭത്തിന്റെ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

Similar News