സഹാനുഭൂതിയുടെ മഹത്തായ സന്ദേശം പകർന്ന് ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷന്റെ (ഐപിഎ) ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ദൈവം നൽകിയ അനുഗ്രഹങ്ങൾ സമൂഹത്തിലെ വേദന അനുഭവിക്കുന്നവരുമായി പങ്കിടണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഇടവകയിലെ ഫാദർ ലാൽജി മലയിൽ ഫിലിപ്പ് പറഞ്ഞു .സഹജീവികളെ സഹായിക്കാൻ സന്നദ്ധതയുള്ള മനസ് നാം ഓരോരുത്തരും വളർത്തിയെടുക്കണമെന്നും, അനുകമ്പയുടെയും ഉദാരതയുടെയും നിമിഷങ്ങളാക്കി റമദാനെ മാറ്റണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്പാക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദുബൈയിലെ അൽ സാഹിയ ഹാളിൽ നടന്ന പരിപാടിയിൽ മത-സാമൂഹിക-സാംസ്കാരിക, മാധ്യമരംഗത്തെ വ്യക്തിത്വങ്ങൾ, ഐപിഎ കുടുംബാംഗങ്ങൾ ഉൾപ്പെടെ 500 ലധികം പേർ പങ്കെടുത്തു ആമിന ഹവാ സവാദ് ഖുർആൻ പാരായണം നടത്തി.തങ്കച്ചൻ മണ്ഡപത്തിൽ റമദാൻ സന്ദേശം നൽകി. ഫൗണ്ടർ എ കെ ഫൈസൽ,കോ- ഫൗണ്ടർ ഷാഫി ഹോപ്പ്, മുൻ ചെയർമാൻമാരായ വി കെ ശംസുദ്ധീൻ,നെല്ലറ ഷംസുദീൻ ,സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സലാം സഖാഫി,ഐ പി എ ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് മെമ്പേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.സയ്യിദ് അബ്ദുല്ല പ്രാർത്ഥന നിർവഹിച്ചു.വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, ഓഫീസ് സെക്രട്ടറി ജഹാസ് എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് ഫർഹാൻ അക്തർ അവതാരകനായി. ഐപിഎ ഡയറക്ടർ ബോർഡ് അംഗം ഷാജി നെരിക്കൊല്ലി സ്വാഗതവും ലസിത് നന്ദിയും പറഞ്ഞു.