മികച്ച പൊതു പ്രവർത്തകനുള്ള മൂന്നാമത് തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അവാര്‍ഡ് എം.ജി.പുഷ്പാകരന്

Update: 2023-11-21 15:05 GMT

കാസര്‍കോട് യൂത്ത് വിങ് ഷാര്‍ജ, മികച്ച പൊതുപ്രവര്‍ത്തകനുള്ള മൂന്നാമത് തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ചെയ്തു. 53 വര്‍ഷമായി യുഎഇയില്‍ ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന എം.ജി. പുഷ്പാകരനാണ് ഇത്തവണത്തെ അവാര്‍ഡ്.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് യുവസന്ധ്യ 2023 എന്ന പരിപാടിയില്‍ പ്രശസ്ത ഗാന രചയിതാവും കവിയുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അവാര്‍ഡ് വിതരണം ചെയ്തു. അതോടൊപ്പം എമിറേറ്റ്‌സ് റെഡ് ക്രസന്റ് വളണ്ടിയറും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.വി. മധുസൂദനനെയും ചടങ്ങില്‍ വച്ച് ആദരിച്ചു.

കാസര്‍കോട് യൂത്ത് വിങ്ങ് പ്രസിഡന്റ് സജിത്ത് അരിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും ഇന്‍കാസ് ഷാര്‍ജ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ: വൈ എ . റഹിം ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി മെമ്പര്‍ കെ. ബാലകൃഷ്ണന്‍, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി എസ് എം ജാബിര്‍, ഇന്‍കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി,കാസര്‍കോട് ഇന്‍കാസ് ജില്ലാ സെക്രട്ടറി മണി തച്ചങ്ങാട് തുടങ്ങി നിരവധി ഇന്‍കാസ് നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

എം.ജി.പുഷ്പാകരന് വേണ്ടി പുന്നക്കന്‍ മുഹമ്മദലി അവാര്‍ഡ് ഏറ്റുവാങ്ങി. യൂത്ത് വിങ്ങ് സെക്രട്ടറി അരുണ്‍കുമാര്‍ അരവത്ത് സ്വാഗതവും ട്രഷറര്‍ രാജീവ് കരിച്ചേരി നന്ദിയും പറഞ്ഞു. സംസ്‌കാരിക സമ്മേളനത്തിന് ശേഷം കലാപരിപാടികളും നാടക ഗാന മത്സരവും നടന്നു.നാടക ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കൃപ നിഷ മുരളിയും രണ്ടാം സ്ഥാനം വൈക എസ് നികേഷും മൂന്നാം സ്ഥാനം ദിവാകരന്‍ കെ.എസ് കുറ്റിക്കോലും കരസ്ഥമാക്കി.വിജയികള്‍ക് ഉള്ള ട്രോഫികള്‍ പ്രശസ്ത ഗാന രചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മവിതരണംചെയ്തു.

Tags:    

Similar News