പിഞ്ചുകുഞ്ഞിനോട് ക്രൂരത; പാൽക്കുപ്പിക്കുള്ളിൽ മദ്യം നൽകിയ അമ്മ പിടിയിൽ

Update: 2023-08-10 12:11 GMT

പിഞ്ചുകുഞ്ഞിനോട് ഇത്രയ്ക്കും ക്രൂരമായി പെറ്റമ്മയ്ക്കു പെരുമാറാൻ കഴിയുമോ? കാലിഫോർണിയയിലുണ്ടായ സംഭവം ലോകത്തെ ഞെട്ടിക്കുന്നതായി. നിർത്താതെ കരഞ്ഞ കുഞ്ഞിനു കരച്ചിൽ നിർത്താൻ പാൽക്കുപ്പിക്കുള്ളിൽ മദ്യം നിറച്ചുനൽകിയ അമ്മ ക്രൂരതയുടെ പര്യായമായി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് യുവതി മദ്യം നൽകി ക്രൂരത കാണിച്ചത്. ന്യൂയോർക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാണിച്ചത്. ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ മദ്യം നൽകിയത്. അവശനിലയിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ അപായപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Similar News