പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരിച്ചടി

Update: 2024-03-03 11:09 GMT

പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എൽ.-എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗൺസിൽ സ്ഥാനാർഥി ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്.

വേഗത്തിൽ നീതി ലഭ്യമാക്കുന്ന സംവിധാനം തന്റെ സർക്കാർ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് പ്രഖ്യാപിച്ചു. രണ്ട് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും ജയിൽ മോചിതരാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags:    

Similar News