ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്

Update: 2023-10-04 11:06 GMT

മഹാദേവ് ഗെയിമിങ് ആപ് കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) നോട്ടീസ്. നടൻ വെള്ളിയാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഗെയിമിങ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയതിന് പിന്നാലെയാണ് ഇഡി നീക്കം.

കേസുമായി ബന്ധപ്പെട്ട് രൺബീറിനെ കൂടാതെ 17 സിനിമാ-ക്രിക്കറ്റ് താരങ്ങൾ ഇഡിയുടെ വലയത്തിലുണ്ട് എന്നാണ് സൂചന. ആപ് ഉടമകളിൽ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത ടൈഗർ ഷ്‌റോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, റാഹത് ഫതേഹ് അലി ഖാൻ, അലി അസ്ഗർ, വിശാൽ ദൽദാനി, എല്ലി എവ്‌റം, ഭാർതി സിങ്, ഭാഗ്യശ്രീ, നുസ്രത്ത് ഭറുച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദർ സിങ് തുടങ്ങിയവരിൽ നിന്ന് ഇഡി മൊഴിയെടുത്തേക്കും.

Tags:    

Similar News