മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച 25 കോടിയുടെ ഡോളർ വ്യാജൻ..!

Update: 2023-11-11 10:07 GMT

ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തിൽനിന്നു ലഭിച്ച 25 കോടി ഡോളർ നോട്ടുകൾ വ്യാജമെന്ന് പോലീസ്. 100 ഡോളർ നോട്ടുകളുടെ 23 കെട്ടുകളുടെ ചാക്കാണ് ഹെബ്ബാൾ നാഗവാര റയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യകൂമ്പാരത്തിൽനിന്ന് ആക്രി പെറുക്കന്നയാൾക്കു ലഭിച്ചത്.

സംഭവം പോലീസിനെയും സർക്കാരിനെയും ഞെട്ടിച്ചെങ്കിലും തുടർന്നുനടത്തിയ പരിശോധനയിൽ നോട്ടുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ടസഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു . ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ സേനയ്ക്കായി അനുവദിച്ച പ്രെത്യേക ഫണ്ടാണിതെന്നു കത്തിൽ പറയുന്നു.

നോട്ടുകളിൽ രാസപദാർഥസാന്നിധ്യം കണ്ടെത്തിയതിനാൽ നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കുഴൽപ്പണ ഇടപാടുകാരുമാകാം പിന്നിലെന്ന് ആദ്യം സംശയിച്ചിരുന്നു. തുടർന്ന് റിസേർവ്ബാങ്ക് നടത്തിയ പരിശോധനയിലാണ് വ്യാജമെന്ന് തെളിഞ്ഞത് . ഇതിനിടെ വൻ ഡോളർ ശേഖരം ലഭിച്ചെന്ന വാർത്ത പരന്നതോടെ ആക്രിക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പണം പോലീസിന് കൈമാറി എന്ന് അറിയിച്ചതോടെ തന്നെ വിട്ടയ്ക്കുകയായിരുന്നുവത്രെ!

Tags:    

Similar News