കാനഡ തീവ്രവാദിസംഘങ്ങളുടെ സുരക്ഷിത താവളമോ?; കാനഡയിലെ തെരുവുകളിൽ ഹ​മാ​സ് അ​നു​കൂ​ലി​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം: വീഡിയോ

Update: 2023-10-10 12:03 GMT

വരും വർഷങ്ങളിൽ കാനഡ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും തീവ്രവാദി ആക്രമണങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്ന് ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമുള്ളവരും അവരെ പിന്തുണയ്ക്കുന്നവരും വ്യാപകമായ തോതിൽ കാനഡയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല ലോകനേതാക്കളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ ഇന്ത്യയുമായി നയതന്ത്രബന്ധത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ലാണ് ഇരുരാജ്യങ്ങളും തമ്മിൽ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉടലെടുത്തത്. കഴിഞ്ഞദിവസം കാനഡയിലെ ഒന്‍റാറിയോയിലെ മിസിസാഗയിലെ തെരുവുകളിൽ നടന്ന ഹമാസ് അനുകൂലികൾ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇസ്രയേലികളെ ഹമാസ് കൊന്നതിന്‍റെ ആഘോഷമായിരുന്നു തെരുവുകളിൽ നടന്നത്.

ഹ​മാ​സ് ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​മാ​യി അ​പ​ല​പി​ക്കുന്പോഴാണ് രാ​ജ്യ​ത്ത് ഹ​മാ​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം നടന്നത്. സംഭവത്തിൽ കാനഡയും പ്രതികൂട്ടിലാണ്. മിസിസാ​ഗ​യി​ലെ തെ​രു​വു​ക​ളി​ല്‍ പ​ല​സ്തീ​ന്‍ പ​താ​ക​ക​ള്‍ വീ​ശി​യാ​ണ് ഹ​മാ​സ് അ​നു​കൂ​ലി​ക​ള്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

റെ​ബ​ല്‍ ന്യൂ​സ് കാ​ന​ഡ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ട്ര​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും ആ​ളു​ക​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും പ​ല​സ്തീ​ന്‍ പ​താ​ക വീ​ശു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സ്വീ​ഡ​ന്‍, ജ​ര്‍​മ​നി, തു​ര്‍​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ന്‍ യൂ​റോ​പ്പി​ലെ​യും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും ചി​ല ന​ഗ​ര​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​താ​യി റെ​ബ​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Tags:    

Similar News