ആ കാൽപ്പാടുകൾക്ക് പഴക്കം 23,000 വർഷം; അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകൾ മനുഷ്യകുലത്തിലേക്കുള്ള പുതിയ വഴിത്തിരിവെന്ന് ഗവേഷകർ

Update: 2023-10-19 10:16 GMT

23,000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നു ഗവേഷകർ. കണ്ടെത്തലുകൾ മനുഷ്യവംശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. കാരണം 13,000 വർഷമായിരുന്നു ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയ മനുഷ്യരുടെ അവശേഷിപ്പുകൾ.

അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽനിന്നാണ് ഏറ്റവും പഴക്കം ചെന്ന പാലിയോ ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ട് പുതിയ ഡേറ്റിങ് സാങ്കേതികത ഉപയോഗിച്ചു. 23,000 മുതൽ 21,000 വർഷം വരെയാണു ഗവേഷകർ കണ്ടെത്തിയ പഴക്കം.

പുരാവസ്തു ഗവേഷകർ വിശ്വസിച്ചിരുന്നത് ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ മനുഷ്യർ ക്ലോവിസ് ജനത ആയിരുന്നു എന്നാണ്. എന്നാൽ 13,000 വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ വൻകരയിൽ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള പഠനങ്ങൾ കണ്ടെത്തി. അതേസമയം, തെളിവുകൾ സമർപ്പിക്കുന്നതിൽ ഗവേഷകർ പരാജയപ്പെട്ടു.

പുതിയ കണ്ടെത്തലോടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ മനുഷ്യർ ആദ്യമായി എത്തിയെന്ന് കരുതിയ കാലത്തെ വീണ്ടും നൂറ്റാണ്ടുകൾ പുറകിലേക്ക് നീക്കുന്നു. അവസാന ഹിമയുഗത്തിന്റെ കാലത്ത് ഇവിടെയുള്ള ആളുകളുടെ പാറപോലെ ഉറച്ച തെളിവുകൾ ഇപ്പോൾ തങ്ങളുടെ പക്കലുണ്ടെന്ന് പുരാവസ്തുഗവേഷകർ വ്യക്തമാക്കുന്നു.

Tags:    

Similar News