ജപ്പാനിൽ ഭൂചലനം; തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

Update: 2024-01-01 09:18 GMT

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. വടക്കൻ ജപ്പാനിലാണ് റിക്ടർ സ്‌കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവർ പ്ലാന്റുകൾ പരിശോധിക്കുന്നതായും അവർ റിപ്പോർട്ട് ചെയ്യുന്നു.

2011-ലാണ് ജപ്പാനിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പടെ തകരാറ് സംഭവിച്ചിരുന്നു.

Tags:    

Similar News