അൻപത്തിമൂന്നിന്റെ നിറവിൽ അരുന്ധതി റോയ്

Update: 2023-11-24 05:11 GMT

പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിക്ക് ഇന്ന് 53 ആം പിറന്നാൾ . മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്‌സ് എന്ന കൃതിക്കാണ് 1998-ലെ ബുക്കര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചത്. 1961 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് അരുന്ധതി റോയ് ജനിച്ചത്.കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ് ആണ് മാതാവ് ബംഗാളി ബ്രാഹ്മണനായ രാജീബ് റോയ് ആണ് പിതാവ് .

കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്‌സ് എന്ന കൃതി രചിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000ത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ നോവല്‍ 24 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഇന്ത്യയിലെ ജനകീയ ഇടപെടലുകളോടെ നടന്ന നിരവധി സമരങ്ങളില്‍ ക്രിയാത്മകസാന്നിദ്ധ്യമായിരുന്നു അരുന്ധതി റോയ് തുടരുന്നു.

Tags:    

Similar News