സ്വന്തമായി വീടില്ല... ഇപ്പോഴും ഒരു കുഞ്ഞായിട്ടില്ല..., എന്നിട്ടും എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിക്കുന്നു; വിനോദ് കോവൂർ

Update: 2024-08-19 07:41 GMT

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയിലെ പ്രകടനമാണ് വിനോദ് കോവൂർ എന്ന നടനെ വ്യത്യസ്തനാക്കുന്നത്. മലയാളക്കരയെ കുടുകുടെ ചിരിപ്പിക്കുന്ന വിനോദ് യഥാർഥ ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ള പച്ചയായ മനുഷ്യനാണ്. അടുത്തിടെ താരം തന്റെ ജീവിതം തുറന്നു പറഞ്ഞത് ആരാധകർക്കിടയിൽ നൊമ്പരമുണർത്തി.

മനുഷ്യൻ എപ്പോഴും ഡൗൺ ടു എർത്താവണം. അല്ലെങ്കിൽ മനുഷ്യന് അഹംഭാവം വരും. ഞാൻ ഒരുപാട് സോഷ്യൽ വർക്ക് ചെയ്യുന്നയാളാണ്. അഹംഭാവം തോന്നുമ്പോൾ മെഡിക്കൽ കോളജിന്റെ കാഷ്വാലിറ്റിയിൽ പോകുകയോ പെയിൻ ആൻഡ് പാലിയേറ്റീവിലെ രോഗികളെ കാണുകയോ ചെയ്താൽ മതി. അല്ലെങ്കിൽ ദുരന്തം നടന്ന വയനാട്ടിലെ പ്രദേശം കണ്ടാലും മതി. ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് സമാധാനവും സന്തോഷവും കൊടുക്കുക അതാണ് എന്റെ പോളിസി. ചുണ്ടിൽ പുഞ്ചിരിയും മനസിൽ സ്നേഹവും കൈകളിൽ സേവനവുമായി ജീവിക്കാനാണ് എനിക്കിഷ്ടം.

ഞാൻ വളർന്ന് വന്ന വഴികൾ എനിക്ക് അറിയാം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ. ഇന്നും കഷ്ടപ്പാടുണ്ടെനിക്ക്. ഇപ്പോഴും സ്വന്തമായി വീട് വെച്ചിട്ടില്ല. എനിക്ക് ഇപ്പോഴും ഒരു കുഞ്ഞായിട്ടില്ല. ഈ സങ്കടങ്ങളൊക്കെ വെച്ചും മറ്റുള്ളവരെ ചിരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്- വിനോദ് കോവൂർ പറഞ്ഞു.

Tags:    

Similar News