'അന്ന് ആ യുവ നടൻ എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു: വിനീത് ശ്രീനിവാസൻ പറയുന്നു

Update: 2024-04-11 08:10 GMT

മലയാളികളുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ നെപ്പോട്ടിസത്തെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. ഔട്ട് സൈഡേഴ്സിന്റെ കഷ്ടപ്പാടുകൾ തങ്ങളേതിൽ നിന്നും ഒരുപാട് കൂടുതലാണെന്നാണ് വിനീത് പറയുന്നത്. പിന്നാലെ താരം ഒരു നടനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പേര് വെളിപ്പെടുത്താതെയായിരുന്നു വിനീതിന്റെ തുറന്നു പറച്ചിൽ. ആ വാക്കുകൾ വായിക്കാം.

ഔട്ട് സൈഡേഴ്സിന്റെ സ്ട്രഗിൾ നമ്മുടെ സ്ട്രഗിളിനേക്കാളും കൂടുതലാണ്. സത്യസന്ധമായും അതങ്ങനെയാണ്. അവർ വരുമ്പോൾ പലരെക്കുറിച്ചും അറിയില്ലായിരിക്കും. പലരക്കെറിച്ചും മുൻ ധാരണകളുമായിട്ടാകും വരുന്നത്. പക്ഷെ ആളുകളെ മീറ്റ് ചെയ്യുമ്പോൾ അങ്ങനെയായിരിക്കില്ല. അതോടെ അവർ തകർന്നു പോകും. റിജക്ഷൻ കൈകാര്യം ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണെന്നാണ് വിനീത് പറയുന്നത്.

എന്റെ ചെറുപ്പം തൊട്ടു തന്നെ അച്ഛന്റെ ഭയങ്കര സക്‌സസ് ആകുന്നതും പരാജയപ്പെടുന്നതും കണ്ടിട്ടുണ്ട്. ചില പടങ്ങളൊക്കെ മോശമാകുമ്പോൾ നമ്മളേയും ബാധിക്കും. ഇതൊക്കെ അടുത്തു നിന്ന് കണ്ടിട്ടുള്ളതിനാൽ ഇതിലേക്ക് വരുമ്പോൾ നമ്മൾ കുറേക്കൂടി തയ്യാറായിരിക്കും. ഇതൊക്കെ ഇവിടെ നടക്കും എന്ന ബോധ്യമുണ്ടാകുമെന്നും വിനീത് പറയുന്നു.

ഇയ്യടുത്ത് ഞാൻ ഔട്ട്സൈഡർ എന്ന് പറയാൻ പറ്റുന്ന, നമ്മുടെ സിനിമയിൽ അഭിനയിച്ചിട്ടുള്ളൊരു നടനുമായി സംസാരിക്കുകയുണ്ടായി. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചേട്ടാ ഒരു പടത്തിന്റെ റിവ്യു കണ്ടിട്ട് ഭയങ്കരമായി വിഷമം തോന്നിയെന്ന് അവൻ പറഞ്ഞു. അതിൽ നിന്നും പുറത്ത് വരാൻ പറ്റാത്ത അവസ്ഥ. ആ റിവ്യുവിൽ പറഞ്ഞ കമന്റ് പേഴ്സണൽ അറ്റാക്കായിട്ടാണ് അവന് തോന്നിയത്. ആ വിഷമത്തിൽ നിന്നും പുറത്ത് വരാൻ പറ്റുന്നില്ലെന്ന് അവൻ പറഞ്ഞു എന്നാണ് താരം പറയുന്നത്.

റിവ്യു കാണാതിരിക്കുകയാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ പറഞ്ഞു. നമ്മളെപ്പറ്റി മോശം പറഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ ഏരിയയിലേക്ക് പോകാതിരിക്കുക. കമന്റ് വായിക്കാതിരിക്കുക. ആളുകൾ അവരുടെ അഭിപ്രായം പറയും. അതിൽ വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞൊരു കാര്യമുണ്ട്, വിനീത് പറയുന്നു.

അതല്ല ചേട്ടാ, എന്റെ അമ്മയിത് വായിക്കാം. അമ്മയിത് വായിച്ചിട്ട് കരയുന്നത് ഞാൻ കണ്ടു എന്ന് പറഞ്ഞ് അവൻ കരയാൻ തുടങ്ങി. അവന്റെ പ്രശ്നം അവനെപ്പറ്റി പറയുന്നതല്ല. അവന്റെ വീട്ടുകാർ കാണുന്നതാണ്. ചേട്ടന് അറിയാമല്ലോ ഞാൻ അത്ര സാമ്പത്തികമുള്ള വീട്ടിൽ നിന്നല്ല വരുന്നത്. ഞാനിതിന് ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് ടെൻഷനുണ്ടായിരുന്നു. ഞാനിതിന് കൊള്ളാവുന്ന ആളാണെന്നതാണ് അവർക്കുള്ള പ്രതീക്ഷ. പക്ഷെ ഞാൻ ഇതിനും കൊള്ളില്ലെന്ന് ഒരാൾ പറയുമ്പോൾ അവർക്ക് താങ്ങാൻ പറ്റില്ലല്ലോ എന്ന് ചോദിച്ചു എന്നാണ് വിനീത് പറയുന്നത്.

അതേസമയം വർഷങ്ങൾക്ക് ശേഷം ആണ് വിനീതിന്റെ പുതിയ സിനിമ. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, നീരജ് മാധവ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഷു റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.

Tags:    

Similar News