സംവിധാനം പെട്ടെന്നുണ്ടായ ആഗ്രഹമല്ല...; സ്‌കൂൾകാലം തൊട്ടേ ഷോർട്ട് ഫിലിം ചെയ്തിരുന്നു: വിനീത്കുമാർ

Update: 2024-05-07 07:22 GMT

അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ സിനിമകൾക്കു ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത റൊമാൻറിക് കോമഡി പവി കെയർടേക്കർ തിയറ്ററുകളിൽ മുന്നേറുകയാണ്. നടൻ മാത്രമല്ല, മികച്ച സംവിധായകൻ കൂടിയാണു താനെന്ന് വിനീത് വീണ്ടും തെളിയിച്ചിരിക്കുന്നു. സംവിധായകനാകണമെന്നതു പെട്ടെന്നുണ്ടായ ആഗ്രഹമല്ലെന്ന് താരം തുറന്നുപറയുന്നു:

ഡയറക്ഷനോടു പെട്ടെന്നു താത്പര്യമുണ്ടായതല്ല. അച്ഛൻ കാമറാമാനാണ്. സ്‌കൂൾ കാലം തൊട്ടേ കലയോടു താത്പര്യമുണ്ടായിരുന്നു. സ്‌കൂൾകാലം തൊട്ടേ ഞാൻ വീഡിയോ കാമറയിൽ അമച്വർ ഷോർട്ട് ഫിലിം ചെയ്തിരുന്നു.

അന്നേ എൻറെ ഇഷ്ടം, പാഷൻ... ഫിലിംമേക്കിംഗ് ആണ്. സെവൻസിൻറെ ഷൂട്ടിനിടെ ഇക്ബാൽ കുറ്റിപ്പുറവുമായി ഒരു കഥ പങ്കിട്ടപ്പോൾ ഇപ്പോൾ നിൽക്കുന്നതു കംഫർട്ട് സോണിലല്ലേ, അതു ബ്രേക്ക് ചെയ്യണോ എന്നു ചോദിച്ചു. ശരിയാണ്, ആക്ടർ വളരെ കംഫർട്ടാണ്, ഡയറക്ടറുമായി താരതമ്യം ചെയ്യുമ്പോൾ. സിനിമ ഡയറക്ട് ചെയ്യുന്നതിനു രണ്ടു മൂന്നു വർഷം സമയച്ചെലവുണ്ട്. സിംപിളായി പറഞ്ഞാൽ, ഡയറക്ടർ കണ്ണാടി നോക്കുന്നത് വളരെ അപൂർവമായിരിക്കും. ആക്ടർ എല്ലാ സമയത്തും കണ്ണാടി നോക്കിക്കൊണ്ടിരിക്കും- വിനീത് പറഞ്ഞു.

Tags:    

Similar News