വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്റെ അഭിനയമികവിനെക്കുറിച്ച് വിനീത്. ഇതിലെ കഥാപാത്രത്തിനു പ്രണവ് കറക്ടായിരുന്നു. എഴുതുന്നതിനു മുമ്പുതന്നെ മുരളി, വേണു എന്നീ വേഷങ്ങളിൽ പ്രണവും ധ്യാനും വേണമെന്നുറപ്പിച്ചു.
അനശ്വര നടന്മാരായ മുരളിയുടെയും നെടുമുടി വേണുവിന്റെയും പേരുകളാണ് ഇവര്ക്കിട്ടത്. ചമ്പക്കുളം തച്ചൻ സെറ്റിൽ മുണ്ടും ഏറെ ലൂസായ ജുബ്ബയും ധരിച്ചു കവിതയും ചൊല്ലി സഞ്ചിയുമിട്ടു വന്ന മുരളിയങ്കിൾ മനസിലുണ്ട്. ആ ലുക്കാണ് പ്രണവിനു കൊടുത്തത്. കമലദളത്തില്‍ ലാലങ്കിള്‍ ഉപയോഗിച്ചതുപോലെ ഒരു മാലയും പ്രണവിനു നല്കി.
സ്ക്രിപ്റ്റെഴുതിക്കഴിഞ്ഞ് എല്ലാവര്ക്കും വായിച്ചുകൊടുത്തപ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം കല്യാണി ചെയ്താല്‍ നന്നായിരിക്കുമെന്നു മൊത്തത്തില്‍ അഭിപ്രായമുണ്ടായി. സ്ക്രിപ്റ്റ് വളരെ കൃത്യമായി പഠിച്ചിട്ടാണു പ്രണവ് വരിക. പക്ഷേ, അഭിനയിക്കുന്നതു വളരെ സ്വാഭാവികമായാണ്.
സെറ്റിലെത്തിയാല്‍ വേറെ സംശയങ്ങളൊന്നുമില്ല. ഏറെ റിഹേഴ്സലുകളൊന്നും ഉണ്ടാകാറില്ല. മിക്കപ്പോഴും നേരിട്ടു ടേക്കിലാക്കാണു പോവുക. അധികം കറക്ഷനുകള്‍ വരാറില്ല. ഇതില്‍ കഥാപാത്രത്തിനുവേണ്ടി പ്രണവ് കുറച്ചു ലൂസായി, ശരീരം ഫ്രീയായി മൂവ് ചെയ്തിട്ടുണ്ട്- വിനീത് ശ്രീനിവാസൻ പറഞ്ഞു.