ഉറ്റവർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2023-01-07 07:37 GMT

ഫിലിം ഫാന്റസിയുടെ ബാനറിൽ അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉറ്റവർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രസിഡന്റും നിർമാതാവുമായ രഞ്ജിത്തിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സംവിധായകൻ അനിൽ ദേവ്, പ്രൊജക്ട് ഡിസൈനർ സഞ്ജു എസ് സാഹിബ്, കോൺടാക്ട് പ്രസിഡണ്ട് മുഹമ്മദ് ഷാ, കലാ സംവിധായകൻ അനിൽ ശ്രീരാം, ഡോക്യുമെന്ററി ഡയറക്ടർ മുഹമ്മദ് സലീം, ചലച്ചിത്ര താരങ്ങളായ ആശാ നായർ, ഗോപൻ പഴവിള, മനോജ് എസ് നായർ, ശ്രീല ഇറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

ആതിര മുരളി , അരുൺ നാരായൺ സജി സോപാനം, റോയ് മാത്യു, നാഗരാഷ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മൃദുല എസ്, എഡിറ്റിംഗ് ഫാസിൽ റസാഖ്, പ്രൊജക്റ്റ് ഡിസൈനർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു എസ് സാഹിബ്, സംഗീതം ഹരികൃഷ്ണൻ.

Tags:    

Similar News