അഭിനയമാണെന്ന് ഡോക്ടര്‍മാര്‍; അപൂര്‍വ രോഗത്തിന് അടിമയായ യുവതിക്ക് ദാരുണാന്ത്യം

Update: 2023-09-11 09:16 GMT

ന്യൂസിലാന്‍ഡില്‍ അപൂര്‍വരോഗത്തിനു വിധേയയായി മരണത്തിനു കീഴടങ്ങിയ യുവതിയുടെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് 33കാരിയായ സ്‌റ്റെഫാനി ആസ്റ്റണിന്റെ മരണത്തിന്റെ കാരണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

ഓക്ക്‌ലന്‍ഡിലെ വീട്ടിലായിരുന്നു അവരുടെ അന്ത്യം. എഹ്‌ലേഴ്‌സ്ഡാന്‍ലോസ് സിന്‍ഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടര്‍മാര്‍ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ന്‍, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റണ്‍ ഡോക്ടര്‍മാരെ സമീപിച്ചത്. രോഗനിര്‍ണയത്തില്‍ യുവതിക്ക് ചര്‍മം, അസ്ഥികള്‍, രക്തക്കുഴലുകള്‍, മറ്റ് അവയവങ്ങള്‍ എന്നിവയെ ബാധിക്കുന്ന ഇഡിഎസ് ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍, യുവതി രോഗം അഭിനയിക്കുകയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്‍ ഉള്ളതായും ക്ഷീണം, പനി, ചുമ എന്നിവ വ്യാജമാണെന്നും ഡോക്ടര്‍മാര്‍ സംശയിച്ചു. 5,000 പേരില്‍ ഒരാള്‍ക്കു ബാധിക്കുന്ന രോഗമായിരുന്നു യുവതിക്ക്.

Tags:    

Similar News