കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കു ചാടുന്ന സീൻ ഡ്യൂപ്പില്ലാതെ ചെയ്തതാണ്: ഉണ്ണി മുകുന്ദൻ
മമ്മൂക്കയുടെ സിനിമയിൽ എത്ര ചെറിയ വേഷം ലഭിച്ചാലും അഭിനയിക്കാൻ ഇഷ്ടമായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ. ആദ്യകാലത്ത് മമ്മൂട്ടി ചിത്രങ്ങളിൽ അഭിനയിച്ചത് കൊണ്ടാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതു പോലും. എന്നെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് മമ്മൂക്ക.
വില്ലനായി സിനിമയിൽ എത്തിയ ആളാണു ഞാൻ. ആ സിനിമയിലെ എന്റെ രീതികൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്താണ് മമ്മൂട്ടിയുടെ വില്ലനെ എനിക്കായി സൃഷ്ടിക്കുന്നത്. സത്യത്തിൽ ഈ കഥാപാത്രം അവതരിപ്പിക്കാൻ എന്നേക്കാൾ കൂടുതൽ കോൺഫിഡൻസ് മമ്മൂക്കയ്ക്ക് ആയിരുന്നു.
ഇമേജിനെ ബാധിക്കുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അങ്ങനെയുള്ള കുറച്ച് രംഗങ്ങൾ മാസ്റ്റർ പീസ് സിനിമയിലുണ്ട്. എന്നാൽ, ആ കഥാപാത്രം അത്രയേറെ കരുത്തനാണ്. ഒരു ഡെയർഡെവിൾ എന്നൊക്കെ പറയാം. കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കു ചാടുന്ന സീൻ ഡ്യൂപ്പില്ലാതെ ചെയ്തതാണ്. നാൽപത് അടി മുകളിൽ നിന്നാണ് ഞാൻ ചാടിയത്. ഓരോ ആക്ഷൻ സീനും റിസ്‌ക് എടുത്താണു ചെയ്തത്. ആ കഥാപാത്രത്തെ അത്രയേറെ ഞാൻ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.