ഉയർന്ന ജാതി, താഴ്ന്ന ജാതി എന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു; ഷൈൻ ടോം ചാക്കോ

Update: 2023-06-26 12:42 GMT

ഇഷ്‌ക് പോലെ ഖാലിദ് റഹ്മാന്റെ ഉണ്ടയിലും നന്നായി പെർഫോം ചെയ്തെന്ന് നടൻ ഷൈൻ ടോം ചാക്കോ. പല ലക്ഷ്യങ്ങളും മാനസികാവസ്ഥയും ഉള്ളവരെ ഒരുമിച്ച് ഒരേ ലക്ഷ്യത്തിൽ എത്തിക്കാനുള്ള ശ്രമം. ഷൂട്ടിങ് നടക്കുമ്പോഴും അതു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പല സ്ഥലത്തു നിന്നുള്ള അഭിനേതാക്കളെ ഒരുമിച്ചുകൊണ്ടുവന്ന് ഒരു സിനിമ ചെയ്യുക. ഒരുപാട് പൊളിറ്റിക്സ് സംസാരിക്കുന്ന ചിത്രമാണ് ഉണ്ട.

ഇഷ്‌ക് മനുഷ്യന്റെ വളരെ വ്യക്തിപരമായ ചില ഹാബിറ്റ്സിന്റെ പൊളിറ്റിക്സ് ആണ് പറയുന്നത്. പേഴ്സണൽ ഹാബിറ്റ്സ്, അല്ലെങ്കിൽ നമ്മുടെ ശീലങ്ങൾ, ദു:ശീലങ്ങൾ. രണ്ടോ മൂന്നോ വ്യക്തികൾ കണ്ടുമുട്ടുമ്പോൾ, അവരുടെ സ്വഭാവവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊളിറ്റിക്സ് ആണ് ഇഷ്‌കിൽ. ഉണ്ടയിൽ സമൂഹത്തിൽ സംഭവിക്കുന്ന ഒരു പൊളിറ്റിക്സ് ഉണ്ട്. ഇതിൽ സമൂഹങ്ങൾ തമ്മിലുള്ള പൊളിറ്റിക്സ് ആണ് കൂടുതലും പറയുന്നത്.

ഉയർന്ന ജാതി, താഴ്ന്ന ജാതി എന്നുള്ള ചിന്ത, മുമ്പുള്ളതുപോലെ ഇല്ലെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാടുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സമൂഹം. അവർ അപരിഷ്‌കൃതരാണെന്ന തോന്നലാണ് നമുക്ക്. കുട്ടിക്കാലം മുതൽ നമ്മുടെ മനസിൽ കയറിക്കൂടിയ ചിന്തയാണ്. നമ്മളാണ് ഏറ്റവും ഉയർന്നവർ എന്ന മനോഭാവം എല്ലാവർക്കുമുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

Tags:    

Similar News