ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നു, ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്: സുരാജ് വെഞ്ഞാറമൂട്

Update: 2023-12-19 07:17 GMT

ചിരിപ്പിക്കുന്നവർ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് സുരാജ് വെഞ്ഞാറമൂട്. നായകനോ, വില്ലനോ അല്ലെങ്കിൽ മറ്റ് ആർക്ക് കിട്ടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം, സ്വീകാര്യത കോമഡി ആർട്ടിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. ഒരാളെ പൊട്ടിച്ചിരിപ്പിക്കുക, രസിപ്പിക്കുക എന്നതു നിസാര കാര്യമല്ല. സിനിമയിൽ മാത്രമല്ല, സീരിയലുകളിലാണെങ്കിലും നാടകത്തിലാണെങ്കിലും കോമഡി ആർട്ടിസ്റ്റുകളോട് ആളുകൾക്ക് എന്നും ഒരിഷ്ടം കൂടുതലുണ്ട്.

സിനിമയിലെ കോമഡി രംഗങ്ങൾക്കു മാറ്റം സംഭവിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളിൽ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുൻ തലമുറയിലെ അടൂർ ഭാസി, എസ്.പി. പിള്ള, മാള, പപ്പു, ജഗതി തുടങ്ങിയവരുടെ രീതിയല്ല ഇപ്പോഴുള്ളവർ ചെയ്യുന്നത്. പഴയ സിനിമകളിലെല്ലാം കോമഡി ആർട്ടിസ്റ്റുകൾ ഒരു പ്രത്യേക ട്രാക്കിലൂടെയാണ് പോയിരുന്നത്. കോമഡിക്കു വേണ്ടി സീനുകൾ മാറ്റിവച്ചിട്ടുള്ളതായും കാണാം. അവർ സ്‌ക്രീനിലേക്ക് വരുമ്പോഴേ ആളുകൾ ചിരിക്കാൻ തുടങ്ങും. അമ്പളിച്ചേട്ടൻറെ (ജഗതി ശ്രീകുമാർ) ഒരു നോട്ടം മതി ആളുകളെ ചിരിപ്പിക്കാൻ. കോമഡിക്കു ഡബിൾ മീനിങ് ഉപയോഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ, ആ രീതികൾക്കൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നതായാണ് പുതിയ സിനിമ അഥവാ നമ്മൾ ന്യൂജെൻ സിനിമ വ്യക്തമാക്കുന്നത്.

സിറ്റുവേഷൻ കോമഡിയാണ് ഇപ്പോഴത്തെ സിനിമകളധികവും കൈകാര്യം ചെയ്യുന്നത്. കറക്ട് സിറ്റുവേഷൻ ആണെങ്കിൽ, സിറ്റുവേഷനിൽ നമ്മൾ ചെയ്തത് ഓകെയായെങ്കിൽ ജനം ചിരിക്കും, കൈയടിക്കും ഇഷ്ടപ്പെടും. ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സിറ്റുവേഷനിൽ കറക്ട് സമയത്ത് ഓവറാകാതെ ചെയ്താൽ ജനം സ്വീകരിക്കും- സുരാജ് പറഞ്ഞു.

Tags:    

Similar News