പേരിലൂടെ ശ്രദ്ധനേടി ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം 'നമുക്ക് കോടതിയില്‍ കാണാം'
വ്യത്യസ്തമായ പേരിലൂടെ ശ്രദ്ധനേടുകയാണ് ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'നമുക്ക് കോടതിയില്‍ കാണാം' എന്നാണ്.
ചട്ടമ്പി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സിനിമയുമായി ശ്രീനാഥ് ഭാസിയെത്തുന്നത്. അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചുവെങ്കിലും നിര്‍മാതാക്കളുടെ സംഘടന താരത്തെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിക്കുന്നതുമായി സിനിമകള്‍ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയുടേതാണ്. മിശ്ര വിവാഹം കഴിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് 'നമുക്ക് കോടതിയില്‍ കാണാം'. സമകാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമയില്‍ രസകരമായി പറയുന്നത്.
ശ്രീനാഥ് ഭാസിയെ കൂടാതെ രണ്‍ജി പണിക്കര്‍, ലാലു അലക്‌സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജയരാജ് വാര്യര്‍, സിജോയ് വര്‍ഗീസ്, നിതിന്‍ രഞ്ജി പണിക്കര്‍, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണന്‍, മൃണാളിനി ഗന്ധി, സരയു മോഹന്‍, കവിത നായര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, രശ്മി ബോബന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗര്‍ ദാസ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സജിത്ത് കൃഷ്ണ. കലാ സംവിധാനം സഹസ് ബാല. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം ജിതേഷ് പൊയ്യ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്. അസ്സോസിയേറ്റ് ഡയറക്ടര്‍ വിവേക് വിനോദ്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് സംഗീത് വി.എസ്., സുജിത്ത് സുരേന്ദ്രന്‍, അനൂപ് ജേക്കബ്, ഐസക്ക് വാവച്ചന്‍. സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. പ്രൊഡക്ഷന്‍ മാനേജര്‍ ഗോകില്‍ ജി നാഥ്. പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ഡിസൈന്‍ യെല്ലോടൂത്ത്. ഫിനാന്‍സ് കണ്‍ട്രോളര്‍ എം.കെ. ദിലീപ് കുമാര്‍.