രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്; മധു ബാലകൃഷ്ണൻ

Update: 2023-09-05 10:42 GMT

മലയാളികൾ നെഞ്ചേറ്റിയ ഗായകനാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് മധു. ആദ്യമായി സ്റ്റേജിൽ കയറിയതിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മധു.

അച്ഛനും അമ്മയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ പ്രൊഫഷണൽ ഗായകരൊന്നുമല്ലായിരുന്നു. അവരിൽ നിന്നാകാം എനിക്കും ചെറിയ പ്രായം മുതൽ സംഗീതത്തോടു താത്പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ആദ്യമായി എന്നെ പാട്ടു പഠിപ്പിച്ചത് ശ്രീദേവി ടീച്ചറാണ്. തുടർന്ന്, നിരവധി ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചു.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. തുടർന്ന്, യുവജനോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു. 1995-ൽ മദ്രാസിൽ മ്യൂസിക്ക് അക്കാഡമിയിൽ പഠിച്ചിരുന്ന സമയത്താണ് ആദ്യമായി സിനിമയിൽ പാടുന്നത്. വിജയകാന്തിന്റെ 125-ാമത് സിനിമയായ ഉഴവുത്തുറൈ-യിൽ ചിത്ര ചേച്ചിയ്ക്കൊപ്പം പാടി. നമ്മൾ ഒരുപാടാരാധിക്കുന്ന ഗായികയ്ക്കൊപ്പം പാടുക എന്നതു വലിയൊരനുഗ്രഹമാണ്- മധു ബാലകൃഷ്ണൻ പറഞ്ഞു.

Tags:    

Similar News